ബി.പി.എൽ വേട്ടയുമായി പൊതുവിതരണ വകുപ്പ്​

കാസർകോട്: ഒാണം, ബക്രീദ് വിപണി മുൻനിർത്തി അനധികൃത ബി.പി.എൽ കാർഡുടമകളെ കണ്ടെത്താൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് വീടുകയറി പരിശോധന തുടങ്ങി. സംസ്ഥാനത്തെ 81 താലൂക്കുകളിൽ റേഷനിങ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് പരിശോധന. ഒരു താലൂക്കിൽനിന്ന് 2500 അനധികൃത ബി.പി.എൽ കാർഡുകൾ എ.പി.എല്ലിലേക്ക് മാറ്റുകയാണ് വകുപ്പി​െൻറ ലക്ഷ്യം. അനർഹമായി ബി.പി.എൽ കാർഡുകൾ സ്വന്തമാക്കിയവർക്ക് നേരിട്ട് ഹാജരാക്കാൻ ജൂലൈ 31 വരെ സമയം നൽകിയിരുന്നു. ഇതുവഴി 2.13 ലക്ഷം ബി.പി.എൽ കാർഡുകൾ എ.പി.എൽ കാർഡായി മാറ്റി. കാർഡുകൾ ഹാജരാക്കാനുള്ള സമയപരിധി ഇൗമാസം 15 വരെ നീട്ടി പൊതുവിതരണ ഡയറക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. തുടർന്ന് പിടികൂടുന്ന അനർഹർക്ക് ശിക്ഷ ലഭിക്കും. അതിനിടയിലാണ് റേഷനിങ് ഇൻസ്പെക്ടർമാർ നേരിട്ടിറങ്ങി പരിശോധന തുടങ്ങിയത്. ഒരു താലൂക്കിൽനിന്ന് പ്രതിദിനം പത്ത് കാർഡുകളെങ്കിലും മാറ്റിക്കൊണ്ടിരിക്കുകയാണ്. 31നുശേഷം ശിക്ഷ നടപടിയെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇതുവെര ശിക്ഷ നടപടിയെടുത്തിട്ടില്ലെന്നും അത് ആഗസ്റ്റ് 15നു ശേഷമാണെന്നും െപാതുവിതരണ വകുപ്പ് അധികൃതർ പറഞ്ഞു. 1200 ചതുരശ്ര അടി വിസ്തീർണമുള്ള വീട്, നാല് ചക്രമുള്ള വ്യക്തിപരമായ ആവശ്യത്തിനുള്ള വാഹനം, സർക്കാർ ജോലി, 25,000ത്തിനു മുകളിൽ ശമ്പളമുള്ള എൻ.ആർ.െഎ, ആദായനികുതിയടക്കുന്നവർ എന്നിവർ കൈപ്പറ്റിയ ബി.പി.എൽ കാർഡ് എ.പി.എല്ലിലേക്ക് മാറ്റിയിട്ടില്ലെങ്കിൽ ഒരുവർഷം തടവും പിഴയുമാണ് ശിക്ഷ. അനർഹമായി കൈപ്പറ്റിയ ധാന്യത്തി​െൻറ വിലയും പിഴയോടെ ഇൗടാക്കും. .. രവീന്ദ്രൻ രാവണേശ്വരം ..
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.