പെരിങ്ങാടി മിനി സ്​റ്റേഡിയത്തിന് 25 ലക്ഷം

ന്യൂ മാഹി: പെരിങ്ങാടി മിനി സ്റ്റേഡിയം വികസനത്തിന് 25 ലക്ഷം രൂപ അനുവദിക്കുമെന്ന് എ.എൻ. ഷംസീർ എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിക്കുക. തലശ്ശേരി മണ്ഡലത്തി​െൻറ സമഗ്ര വികസനം ലക്ഷ്യമാക്കി ഹ്രസ്വകാല-ദീർഘകാല പദ്ധതികൾക്ക് രൂപം നൽകുന്നതി​െൻറ ഭാഗമായി നടന്ന ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂ മാഹി പഞ്ചായത്ത് ഓഫിസിന് സമീപത്തെ കുട്ടികളുടെയും വൃദ്ധജനങ്ങളുടെയും പാർക്കിനോട് ചേർന്ന് ബോട്ടുജെട്ടി നിർമിക്കാനുള്ള പദ്ധതിയുടെ സാങ്കേതികാനുമതി ലഭ്യമാക്കാനുള്ള നടപടി ത്വരിതപ്പെടുത്തുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. ന്യൂ മാഹി ടൗണിൽനിന്ന് പള്ളൂരിലേക്കുള്ള എളുപ്പവഴിയിൽ റോഡ് ഗതാഗതം ബന്ധിപ്പിക്കാൻ അറവിലകത്ത് റെയിൽവേ അടിപ്പാത നിർമാണത്തിന് നടക്കുന്ന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടും. മാഹി പാലം മുതൽ റെയിൽവേ പാലംവരെ പുഴയോര നടപ്പാത നിർമിക്കണമെന്നും ന്യൂ മാഹി ടൗണിൽ ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കണമെന്നും പഞ്ചായത്തിൽ സ്ഥലം കണ്ടെത്തി വാതകശ്മശാനം സ്ഥാപിക്കണമെന്നും ആവശ്യമുയർന്നു. ന്യൂ മാഹി പ്രാഥമികാരോഗ്യ കേന്ദ്രം കിടത്തി ചികിത്സ സൗകര്യങ്ങളോടെ കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ ആയി ഉയർത്തണമെന്നും ആവശ്യമുയർന്നു. പഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ അധ്യക്ഷത വഹിച്ചു. വിഷൻ 2030 വികസന രേഖ ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. അനിൽകുമാർ അവതരിപ്പിച്ചു. ഇതി​െൻറ അടിസ്ഥാനത്തിൽ ഗ്രൂപ് ചർച്ച നടന്നു. മണ്ഡലാടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ നടക്കും. പഞ്ചായത്തംഗം സിദ്ദീഖ് സന, ആസൂത്രണ സമിതി അംഗം കെ.കെ. ബഷീർ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.കെ. സതീഷ് ബാബു സ്വാഗതവും വൈസ് പ്രസിഡൻറ് സി.കെ. റീജ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.