പുലിയെ കണ്ടതായി അഭ്യൂഹം

കൂത്തുപറമ്പ്: അയ്യപ്പൻതോട് ഭാഗത്ത് . കഴിഞ്ഞദിവസം ഉച്ചയോടെയാണ് വേങ്ങാട്-കൂത്തുപറമ്പ് റോഡിലെ അയ്യപ്പൻതോട് പാലത്തിന് സമീപത്തായി പുലിയെ കണ്ടതായി അഭ്യൂഹമുയർന്നത്. ഉച്ച രണ്ടോടെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നവരാണ് പുലിയെ കണ്ടതത്രെ. വാഹനം കണ്ടതിനെ തുടർന്ന് പുലി ഇടവഴിയിലൂടെ ഓടിമാറി. ഓട്ടോഡ്രൈവർ വിവരമറിയിച്ചതിനെ തുടർന്ന് കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കോട്ടയം പഞ്ചായത്തിലെ തള്ളോട്, അങ്ങാടി ഭാഗങ്ങളിലും പുലിയെ കണ്ടതായി സൂചനകളുണ്ടായിരുന്നു. പുലിയെ കണ്ടതായി വാർത്ത പരന്നതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.