കണ്ണൂർ: ഗൃഹോപകരണ വിപണന രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള നിക്ഷാൻ ഇലക്ട്രോണിക്സ് ഒാണം പർച്ചേസിനോടനുബന്ധിച്ച് ഒരുക്കുന്ന സമ്മാനപദ്ധതിയായ 'ഒാണക്കോടീശ്വരൻ സീസൺ 2'െൻറ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. ലോേകാത്തര ബ്രാൻഡുകളുടെ ഉൽപന്നങ്ങൾക്കുള്ള കമ്പനി ഒാഫറുകൾക്കു പുറമെയാണ് നിക്ഷാൻ നൽകുന്ന ഇൗ മെഗാ സമ്മാനങ്ങളും മറ്റ് ആനുകൂല്യങ്ങളും. ബമ്പർ സമ്മാനം കോഴിക്കോട് മലബാർ ഡെവലപ്പേഴ്സിെൻറ ബാംബു പാർക്കിൽ ഒരു ലക്ഷ്വറി ഫ്ലാറ്റ് ആണ്. രണ്ടാം സമ്മാനമായി ആയിരം സ്വർണനാണയങ്ങൾ നൽകുേമ്പാൾ മൂന്നാം സമ്മാനമായി ആറ് യു.എം റെനെേഗഡ് അമേരിക്കൻ ക്രൂസർ ബൈക്കുകളാണ് നൽകുന്നത്. നറുക്കെടുപ്പിലൂടെയാണ് ഒാരോ വിഭാഗത്തിലെയും വിജയികളെ തിരഞ്ഞെടുക്കുന്നത്. കൂടാതെ, ഉപഭോക്താക്കൾക്കായി പ്രത്യേക കാഷ് ഡിസ്കൗണ്ടുകളും എല്ലാ പർച്ചേസുകൾക്കും ഉറപ്പായ ഒാഫറുകളും ഒരുക്കിയതായി നിക്ഷാൻ മാനേജിങ് പാർട്ണർ എം.എം.വി. മൊയ്തു അറിയിച്ചു. ഒരു രൂപ ഡൗൺപേമെൻറിലൂടെ ഉപഭോക്താക്കൾക്ക് ബ്രാൻറഡ് ഗൃഹോപകരണങ്ങൾ പലിശരഹിത തവണവ്യവസ്ഥയിലൂടെ സ്വന്തമാക്കാനുള്ള സ്പോട്ട് ഫിനാൻസ് അവസരവുമുണ്ട്. നാലു വർഷം വരെ ദീർഘിപ്പിച്ച വാറൻറി, പഴയ ഉൽപന്നങ്ങൾക്ക് പരമാവധി വില നൽകുന്ന എക്സ്ചേഞ്ച് ഒാഫറുകൾ, മുൻകൂർ ബുക്കിങ് സൗകര്യം, ഫ്രീ ഡെലിവറി, ബൾക്ക് പർച്ചേസ് ചെയ്യുന്നവർക്ക് നൽകുന്ന പ്രത്യേക ആനുകൂല്യങ്ങൾ എന്നിവയും നിക്ഷാെൻറ പ്രത്യേകതകളാണ്. ഇഹം ഡിജിറ്റൽ, ഇ-പ്ലാനറ്റ് ഷോറൂമുകളിലും ഇൗ ആനുകൂല്യങ്ങൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.