കാര്യങ്കോട് പുഴയിൽ മലവെള്ളപ്പാച്ചിൽ

ചെറുപുഴ: കനത്തമഴയെ തുടർന്ന് കർണാടക വനത്തിനുള്ളിൽ ഉരുൾപൊട്ടി. മലവെള്ളപ്പാച്ചിലിൽ കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകി. ബുധനാഴ്ച പുലർച്ചയാണ് ഉരുൾപൊട്ടലുണ്ടായതെന്ന് കരുതുന്നു. പുഴ കലങ്ങിമറിഞ്ഞൊഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വിവരം കൈമാറുകയായിരുന്നു. ചെറുപുഴ കോലുവള്ളി, മുനയംകുന്ന് ഭാഗങ്ങളിൽ പുഴയുടെ തീരത്തേക്ക് വെള്ളം കയറി. മുനയംകുന്ന് സ്കൂൾ റോഡ് വരെ വെള്ളമെത്തി. മണിക്കൂറുകൾക്കുശേഷമാണ് വെള്ളമിറങ്ങിയത്. മഴ നിർത്താതെ പെയ്യുന്നത് ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുന്നുണ്ട്. ആഴ്ചകൾക്ക് മുമ്പും വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.