ചെറുപുഴ: വിദ്യാഭ്യാസസ്ഥാപനങ്ങൾ അനുവദിക്കുമ്പോഴൊക്കെ വടക്കേമലബാറിലെ ഈഴവ തീയ്യ സമുദായങ്ങളെ അവഗണിക്കുന്ന നയമാണ് മാറിമാറിവരുന്ന സർക്കാറുകൾ പിന്തുടരുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. എസ്.എൻ.ഡി.പി തളിപ്പറമ്പ് യൂനിയൻ നേതൃപരിശീലന ക്യാമ്പ് പാടിയോട്ടുചാലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈഴവർ ജാതിസംവരണത്തെക്കുറിച്ച് പറയുമ്പോൾ ജാതി പറയാൻ പാടില്ലെന്ന് മുറവിളികൂട്ടുന്ന രാഷ്ട്രീയക്കാർ മറ്റ് സമുദായങ്ങൾ ജാതീയമായി സംഘടിക്കുമ്പോൾ മൗനംപാലിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് ഡയറക്ടർ പ്രീതി നടേശൻ, യോഗം കൗൺസിലർ പി.ടി. മന്മഥൻ, വി.പി. ദാസൻ, ഗംഗാധരൻ കായക്കീൽ, കെ.പി. പവിത്രൻ, സുരേന്ദ്രൻ താടി, ശാന്ത സുരേന്ദ്രൻ, വി.ആർ. സുനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.