രാമായണചിന്തകൾ: ചർച്ച നടത്തി

പയ്യന്നൂർ: രാമായണം ഇന്ത്യയിലെയും ഏഷ്യയിലെയും സംസ്കാരത്തെ മത-ജാതിക്കതീതമായി സ്വാധീനിച്ച മഹാ ആഖ്യാനമാണെന്നും അത് ഭാരതീയ സാഹിത്യത്തി​െൻറ സമ്പന്നമായ സ്രോതസ്സാണെന്നും ഡോ. എം.സി. അബ്ദുന്നാസർ പറഞ്ഞു. പയ്യന്നൂർ ഇ.എം.എസ് പഠനകേന്ദ്രം സംഘടിപ്പിച്ച രാമായണചിന്തകൾ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങളിലും സംസ്കാരങ്ങളിലുമായി മൂവായിരത്തിലധികം രാമായണ പാഠങ്ങൾ പ്രചാരത്തിലുണ്ട്. സവിശേഷമായ ഒരു രാമായണവും രാമനും മാത്രേമ ഉള്ളൂവെന്നും ആ രാമനെ തങ്ങൾ പറയുന്നതുപോലെ മാത്രേമ ആവിഷ്കരിക്കാൻ പാടുള്ളൂവെന്നതും രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടിയുള്ള പ്രചാരണമാണ് -അദ്ദേഹം പറഞ്ഞു. കെ.പി. സേതുമാധവൻ അധ്യക്ഷത വഹിച്ചു. കെ.പി. മധു, ആർ. മുരളീധരൻ, ടി.വി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.