അംഗത്വകാർഡും ക്ഷേമനിധി ഫോമും വിതരണം

പയ്യന്നൂർ: കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വിഡിയോഗ്രാഫേഴ്സ് യൂനിയൻ പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരിച്ചറിയൽ കാർഡും അംഗത്വകാർഡും ക്ഷേമനിധി ഫോറവും വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളേയും ഡോൺ ബോസ്കോ കോട്ടയം സ്പെഷൽ ജൂറി അവാർഡ് നേടിയ മനോജ് കെ. സേതുവിനേയും അനുമോദിച്ചു. ഏരിയ പ്രസിഡൻറ് സ്മിജിത്ത് അധ്യക്ഷത വഹിച്ചു. സി.െഎ.ടി.യു ജില്ല സെക്രട്ടറി പി.വി. കുഞ്ഞപ്പൻ ഉദ്ഘാടനം നിർവഹിച്ചു. കെ.പി.വി.യു സംസ്ഥാന സെക്രട്ടറി കെ.വി. സഞ്ജീവ് അംഗത്വ കാർഡ് വിതരണം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രതീഷ് കോട്ടകുന്നുമ്മൽ, പ്രദീപ് റെയ്ൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സിജിത്ത് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.