വനിതാ പോളിടെക്നിക്കിൽ സ്​പോട്ട് അഡ്മിഷൻ

കണ്ണൂർ: പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വിമൻസ് പോളിടെക്നിക് കോളജിലെ ഒന്നാംവർഷ പ്രവേശനത്തിന് വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള അമ്പതോളം സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ വെള്ളിയാഴ്ച കോളജിൽ നടക്കും. കേരളത്തിലെ ഏതെങ്കിലും പോളിടെക്നിക് കോളജിൽ അപേക്ഷ സമർപ്പിച്ച് റാങ്ക്ലിസ്റ്റിൽ പേരുള്ള വിദ്യാർഥിനികൾക്ക് പങ്കെടുക്കാം. ഇതിനുശേഷം അലോട്ട്മ​െൻറ് ഉണ്ടാവില്ല. ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. അർഹരായ വിദ്യാർഥിനികൾ രക്ഷിതാവിനോടൊപ്പം എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ, അഡ്മിഷൻ സ്ലിപ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ടോ അധികാരപ്പെടുത്തിയ പ്രതിനിധി മുഖേനയോ രാവിലെ ഒമ്പതിനും 12നും ഇടയിൽ കോളജിൽ ഹാജരായി രജിസ്റ്റർ ചെയ്യണം. ഫീസ് ആനുകൂല്യത്തിന് അർഹരായവർ 3100 രൂപയും മറ്റുള്ളവർ 5700 രൂപയും കരുതണം. ഫോൺ: 9447953128, 9496846109. ...................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.