പൂജാരിയെ പിരിച്ചുവിട്ടു; ബി.എം.എസ്​ നേതൃത്വത്തിൽ ക്ഷേത്ര എക്സിക്യൂട്ടിവ് ഓഫിസറെ ഉപരോധിച്ചു

തളിപ്പറമ്പ്: സംഘടന മാറിയതിന് രാജരാജേശ്വര ക്ഷേത്രത്തിലെ പൂജാരിയെ പിരിച്ചുവിട്ടതായി ആക്ഷേപം. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി-ബി.എം.എസ് പ്രവർത്തകർ എക്സിക്യൂട്ടിവ് ഓഫിസറെ ഉപരോധിച്ചു. പാരമ്പര്യ മേൽശാന്തിയുടെ പകരക്കാരനായി കഴിഞ്ഞ 15 വർഷമായി ജോലി ചെയ്തുവരുന്ന ഹരിദാസൻ നമ്പൂതിരിയെയാണ് കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. ഇയാൾ ബി.എം.എസ് യൂനിയനിൽ ചേർന്നതിനാലാണ് പിരിച്ചുവിട്ടതെന്നാണ് ബി.ജെ.പി ആരോപണം. അതേസമയം, ക്ഷേത്രത്തിലെത്തിയ ഭക്ത​െൻറ കൈയിൽ പൊന്നിൻകുടം നൽകിയതിനും അയാളെക്കൊണ്ട് വഴിപാട് കഴകം ചെയ്യിച്ചതിനും ശ്രീകോവിലിൽ വിളക്ക് വെക്കാത്തഭാഗത്ത് നിലവിളക്ക് കൊളുത്തിയതിനും ക്ഷേത്രതന്ത്രിമാരേയും ഭരണാധികാരികളേയും നവ മാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് പുറത്താക്കിയതെന്നാണ് ഭരണസമിതിയുടെ നിലപാട്. ഉപരോധസമരത്തിന് എ.പി. ഗംഗാധരൻ, സി.വി. തമ്പാൻ, കെ.പി. വിനോദ്, രമേശൻ ചെങ്കുനി, എ.പി.കെ. വിനോദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.