മലവെള്ളം ഒഴുകിയെത്തി കനത്തനാശം

മട്ടന്നൂര്‍: മലയോരമേഖലയിലുണ്ടായ കനത്ത മഴയില്‍ പഴശ്ശി ഡാമില്‍നിന്നുള്ള മലവെള്ളം ഒഴുകിയെത്തി മണ്ണൂര്‍ ചോലത്തോട് ഭാഗത്ത് കനത്ത നാശനഷ്ടം. ചൊവ്വാഴ്ച രാത്രിയോടെ പെയ്ത കനത്ത മഴ കാരണമാണ് പുഴയും തോടും കവിഞ്ഞ് ജനവാസ കേന്ദ്രത്തിലേക്ക് മലവെള്ളമെത്തിയത്. ചോലത്തോട് പാലം കവിഞ്ഞൊഴുകി നിരവധി വാഴ, കവുങ്ങ് തുടങ്ങിയവയും വിവിധ പച്ചക്കറിക്കൃഷിയും നശിച്ചു. പ്രദേശത്ത് നിരവധി വീടുകളിലും വെള്ളം കയറി. മട്ടന്നൂർ- മണ്ണൂര്‍ റോഡി​െൻറ വിവിധ ഭാഗങ്ങളും വെള്ളത്തിലായി. െറസിഡൻസ് അസോസിയേഷന്‍ വാര്‍ഷികാഘോഷം മട്ടന്നൂർ: മൈത്രി െറസിഡൻസ് അസോസിയേഷന്‍ വാര്‍ഷികാഘോഷം നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു ഉദ്ഘാടനംചെയ്തു. കെ.കെ. ഗോവിന്ദന്‍ അധ്യക്ഷതവഹിച്ചു. പി.കെ. ഹരിദാസന്‍ മാസ്റ്റര്‍, സി. നളിനി ടീച്ചര്‍, എ. വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.കെ. ഹരിദാസന്‍ മാസ്റ്റര്‍ (പ്രസി.), ഒ.വി. മോഹനന്‍ (വൈ. പ്രസി.), എന്‍.വി. ശ്രീജിത്ത് (സെക്ര.), സി. ജയചന്ദ്രന്‍ (ജോ. സെക്ര.), ഒ.വി. രമേശന്‍ (ട്രഷ.). --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.