ഉളിക്കൽ: മണിക്കടവിന് സമീപം ആനപ്പാറ, കാഞ്ഞിരക്കൊല്ലിയിലെ തേനങ്കയം, കാലാങ്കി, അറബിക്കുളം രണ്ടാങ്കയി, കോളിത്തട്ട് തുടങ്ങിയ ഭാഗങ്ങളിൽ ഉരുൾ പൊട്ടിയതിനെ തുടര്‍ന്ന് വട്ട്യാന്തോട്, പൊയ്യൂർക്കരി, മണിക്കടവ്, കോക്കാട് തുടങ്ങിയ ഭാഗങ്ങളിൽ വെള്ളം കയറി. വട്ട്യാന്തോട് അമ്പതോളം സ്ഥാപനങ്ങൾ വെള്ളത്തിനടിയിലായി. കോക്കാട്, പൊയ്യൂർക്കരി, മണിക്കടവ് എന്നിവിടങ്ങളിൽ നിരവധി വീടുകളും സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. വൈദ്യുതിബന്ധവും ഗതാഗതവും നിലച്ചു. ഏക്കർകണക്കിന് കൃഷി നശിച്ചു. ആനറയിൽ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ തെക്കേമടത്തിൽ തങ്കപ്പൻ, ഈറ്റക്കൽ സജി എന്നിവരുടെ കുടുംബങ്ങളെ ഫയർഫോഴ്സും െപാലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഉരുൾ പൊട്ടാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കാൻ നടപടി തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.