കനത്ത ജാഗ്രത നിർദേശം കേളകം: കനത്ത മഴയും ഉരുള്‍പൊട്ടലും കാരണം മലയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇരിട്ടി തഹസില്‍ദാര്‍ കെ.കെ. ദിവാകരന്‍ അറിയിച്ചു. ഇരിട്ടി താലൂക്ക് ഒാഫിസില്‍ . മഴ തുടര്‍ന്നാല്‍ രാത്രി വെള്ളം കയറാനിടയുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ ഉറക്കമൊഴിഞ്ഞിരിക്കണം. പുഴയോരങ്ങളിലും കുന്നിന്‍ ചെരിവുകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. സഹായം ആവശ്യമുള്ളവര്‍ക്ക് താലൂക്ക് ഓഫിസ് കണ്‍ട്രോള്‍ റൂമിലെ 04902 494910 എന്ന നമ്പറിൽ ബന്ധപ്പെടാം. ഫയര്ഫോഴ്സിെൻറയും പൊലീസിെൻറയും സഹായവും തേടണം. കനത്ത മഴയിൽ ഒറ്റപ്പെട്ട ചതിരൂർ 110 കോളനിയിലെ ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നടപടി തുടങ്ങി. കൊട്ടിയൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ജാഗ്രത നിർദേശം നൽകിയ അധികൃതർ പുഴയോരത്തെ 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.