കണ്ണൂർ: ഒാണമാഘോഷിക്കാൻ സഖാവിനെ തിരഞ്ഞ് ഉപഭോക്താക്കൾ. ഒാണം-ബക്രീദ് ഖാദി മേളയിൽ താരമാവുകയാണ് സഖാവ്. ഖാദിയുെട പുതിയ ഉൽപന്നമായ സഖാവ് ഷർട്ടിന് മേളയിൽ നല്ല വരവേൽപാണ്. പാർട്ടി നിറമൊന്നും നോക്കാതെയാണ് സഖാവിനായി ഉപഭോക്താക്കളെത്തുന്നത്. ഖാദിപ്രിയരുടെയും അല്ലാത്തവരുടെയും സ്വന്തം സഖാവായിരിക്കുകയാണ് ഇൗ പുതിയ ഖാദി ഉൽപന്നം. വിപണിയിലിറങ്ങി ദിവസങ്ങൾക്കകം നൂറുകണക്കിന് ഷർട്ടാണ് മേളയിൽ വിറ്റഴിഞ്ഞത്. പച്ച, ചുവപ്പ്, നീല, മഞ്ഞ, ബ്ലൂ, ബ്രൗൺ എന്നീ അഞ്ച് കളറുകളിൽ എംേബ്രായ്ഡറി വർക്ക് ചെയ്ത ഷർട്ടിന് 830-850 രൂപയാണ് വില. ജീൻസ്, ചുരിദാർ ടോപ്, ചെക്ക് ബെഡ്ഷീറ്റ് എന്നിവയും ഇത്തവണ വിപണിയിലെത്തിയ പുതിയ ഉൽപന്നങ്ങളാണ്. കോട്ടൺ ജീൻസ് മീറ്ററിന് 740 രൂപയാണ് വില. ഒമ്പത് വ്യത്യസ്ത നിറങ്ങളിലാണ് ടോപ്. 790-890 വരെയാണ് വില. 1000 രൂപയാണ് ചെക്ക് ഡിസൈനിലുള്ള ബെഡ്ഷീറ്റിെൻറ വില. പട്ടുസാരികളുടെ നിരയുമുണ്ട്. മൈലാട്ടി പട്ട്, കാന്താ, വാരാണസി, ടസ്സർ, ജെറി സിൽക്ക്, ജൂട്ട് സിൽക്ക്, പയ്യന്നൂർ പട്ടുസാരി എന്നിവ ഏറെ ആകർഷണീയമാണ്. കോട്ടൻ സാരികൾ, പടയപ്പ ചൂരൽ സോഫ െസറ്റ്, ഉൗഞ്ഞാൽ തുടങ്ങി ഗാർഹിക ഉൽപന്നങ്ങളും യഥേഷ്ടം. തുണിത്തരങ്ങൾക്ക് 30 ശതമാനം കിഴിവുണ്ട്. ഇതിനുപുറമെ കാർ, സ്വർണം തുടങ്ങി നിരവധി സമ്മാനങ്ങളും േമളയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.