നവ്യാനുഭവമായി മദ്​റസ തെരഞ്ഞെടുപ്പ്​

കൂത്തുപറമ്പ്: കുഞ്ഞുകൈകളിൽ ആദ്യമായി മഷി പുരണ്ടപ്പോൾ ചിലർ ഒന്നു ചിരിച്ചു. ചിലരാകട്ടെ ഞാനും വോട്ടറായി എന്ന ഗമയിലും. കിണവക്കലിലെ മദ്റസത്തുൽ മുഹമ്മദിയയിൽ നടന്ന പാർലമ​െൻററി രീതിയിലുള്ള തെരഞ്ഞെടുപ്പാണ് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായത്. ക്യൂ പാലിച്ചും ബാലറ്റ് പെട്ടിയിൽ വോട്ടുകൾ നിക്ഷേപിച്ചും വിദ്യാർഥികൾ തെരഞ്ഞെടുപ്പി​െൻറ ബാലപാഠങ്ങൾ പഠിച്ചു. മദ്റസ ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നീ സ്ഥാനങ്ങളിലാണ് മത്സരം നടന്നത്. 38 വോട്ടി​െൻറ ഭൂരിപക്ഷത്തിന് ഒമ്പതാം ക്ലാസിലെ കെ. ആദിൽ ലീഡർ സ്ഥാനത്തേക്കും ഒമ്പത് വോട്ടി​െൻറ ഭൂരിപക്ഷത്തിന് എട്ടാം ക്ലാസിലെ പി. മുഹമ്മദ് സിനാൻ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്കും വിജയിച്ചു. സദർ മുഅല്ലിം അബ്ദുൽ ഗഫൂർ ബാഖവി, എസ്.കെ.എസ്.ബി.വി മദ്റസ കൺവീനർ അബ്ദുൽ ഖാദർ അസ്ഹരി, ഷക്കീർ മൗലവി, മുഹമ്മദലി സനൂസി, ഗസ്സാലി, സിനാൻ മൗലവി എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.