ഉരുവച്ചാൽ: അപകടങ്ങൾ ഒഴിവാക്കാൻ ശിവപുരം റോഡിലെ . ഇറക്കവും വളവും ഇടറോഡുമുള്ള ഇടപ്പഴശ്ശിയിൽ വാഹനാപകടം പതിവായിരുന്നു. ഒരാളുടെ ജീവൻ പൊലിയുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വളവുള്ളതിനാൽ എതിരെവരുന്ന വാഹനങ്ങൾ ഡ്രൈവർമാർക്ക് കാണാൻ സാധിക്കില്ല. കഴിഞ്ഞദിവസം പഴശ്ശിയിൽ കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ഒരാൾ ഗുരുതരാവസ്ഥയിൽ മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇൗ സാഹചര്യത്തിലാണ് നാട്ടുകാരുടെയും മാലൂർ പൊലീസിെൻറയും സഹായത്തോടെ രണ്ട് സ്ഥലത്ത് ബ്രേക്കർ സ്ഥാപിച്ചത്. മാലൂർ പൊലീസ് എസ്.െഎ ടി.കെ. ഷിജു, പി.കെ. യൂസഫ് ഹാജി, സി. നൗഫൽ, എ. ജയരാജ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.