ഇരിട്ടി ടൗണിലെ ​ൈകയേറ്റം: സർവകക്ഷി പരിശോധന 13ന്

സെപ്റ്റംബർ ഒന്നുമുതൽ പൊളിച്ചുമാറ്റും ഇരിട്ടി: ടൗണിൽ സ്വകാര്യവ്യക്തികൾ ൈകയേറിയ റവന്യൂഭൂമി തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തി​െൻറ ഭാഗമായി ഒഴിപ്പിക്കുന്നതിന് സർവകക്ഷിയോഗത്തിൽ ധാരണ. ഇതിനു മുന്നോടിയായി 13ന് രാവിലെ 10 മുതൽ റവന്യൂ ഉദ്യോഗസ്ഥരും കെ.എസ്.ടി.പി, സർവകക്ഷി പ്രതിനിധികളും വ്യാപാരികളും ചേർന്ന് സംയുക്ത പരിശോധന നടത്തും. നേരത്തെ താലൂക്ക് സർവേ വിഭാഗം ൈകയേറ്റം കണ്ടെത്തി അടയാളപ്പെടുത്തിയ സ്ഥലങ്ങളാണ് പരിശോധിക്കുക. ഒഴിപ്പിക്കുംമുമ്പ് കെട്ടിട ഉടമകളെ കൂടി വിവരം അറിയിക്കണമെന്ന വ്യാപാരികളുടെ നിർദേശം യോഗം അംഗീകരിച്ചു. ബക്രീദ്-ഓണ തിരക്കുകൾ കഴിഞ്ഞ് സെപ്റ്റംബർ ഒന്നുമുതൽ ഒരാഴ്ചക്കുള്ളിൽതന്നെ വ്യാപാരികൾ ൈകയേറ്റം പൊളിച്ചുനീക്കണം. ഉടമകൾക്ക്് സംശയമുണ്ടെങ്കിൽ ദൂരീകരിക്കാൻ ബന്ധപ്പെടാമെന്ന് തഹസിൽദാർ കെ.കെ. ദിവാകരൻ അറിയിച്ചു. ൈകയേറ്റം ഒഴിപ്പിക്കുന്നത് നീളരുതെന്നും റോഡ് വികസനത്തെ ബാധിക്കരുതെന്നും യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയപ്രതിനിധികൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. നേരത്തെ തഹസിൽദാറുടെ നേതൃത്വത്തിൽ താലൂക്ക് സർവേ വിഭാഗം നടത്തിയ സർവേയിൽ ഇരിട്ടി പാലം മുതൽ പയഞ്ചേരി വരെയുള്ള ഭാഗങ്ങളിൽ റോഡിനോട് ചേർന്ന റവന്യൂ ഭൂമി ൈകയേറിയതായി കണ്ടെത്തിയിരുന്നു. കെട്ടിടങ്ങളുടെ മുൻവശം കൂട്ടിനിർമിച്ച് ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്. പുതിയ പാലം പൂർത്തിയാകുന്നതോടെ ടൗൺ റോഡി​െൻറ ഘടനയിലും കാര്യമായ മാറ്റംവരും. യോഗത്തിൽ നഗരസഭ ചെയർമാൻ പി.പി. അശോകൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം തോമസ് വർഗീസ്, േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ, വ്യാപാരി പ്രതിനിധികളായ അയ്യൂബ് പൊയിലൻ, റെജി തോമസ്, കെ. അബ്്ദുറഹ്മാൻ, കുഞ്ഞിമൂസഹാജി, പി.കെ. മുസ്തഫ ഹാജി, ഹാഷിം, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ. ശ്രീധരൻ, പായം ബാബുരാജ്, ജോർജ്കുട്ടി ഇരുമ്പുക്കുഴി, ഇബ്രാഹീം മുണ്ടേരി, കെ. മുഹമ്മദലി, കെ.എസ്.ടി.പി അസി. എൻജിനീയർ കെ. സതീശൻ, താലൂക്ക് ഹെഡ് സർവേയർ മുഹമ്മദ് ഷരീഫ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.