കനത്ത മഴയിൽ വീടുകൾ തകർന്നു

കേളകം: കനത്ത മഴയിൽ മലയോരമേഖലയിൽ നിരവധി വീടുകൾ തകർന്നു. മണ്ണിടിഞ്ഞുവീണ് പൊയ്യമലയിൽ വലിയപറമ്പിൽ മാത്യു, അടക്കാത്തോട്ടിൽ അടുക്കോലിൽ ഷൈനു എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. പന്ന്യംമലയിൽ ഇലവുംകുടി പൗലോസി​െൻറ വീടും കനത്ത മഴയിൽ തകർന്നു. അടക്കാത്തോട് ഗവ. മൃഗാശുപതി റോഡിലെ ചിറക്കല്‍ യൂസുഫി​െൻറയും സമീപത്തെ കൊച്ചുപറമ്പില്‍ ശരീഫി​െൻറയും വീടുകൾ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായി. കേളകം -കുണ്ടേരി റോഡിൽ ബാവലിപ്പുഴയുടെ കുത്തൊഴുക്കിൽ പെരുന്താനം കോളനിക്ക് മുൻവശം റോഡ് ഇടിഞ്ഞുതാഴ്ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.