പാലപ്പുഴ, പാമ്പറപ്പാൻ പാലങ്ങൾ വെള്ളത്തിനടിയിൽ

കേളകം: രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ പാലപ്പുഴ, പാമ്പറപ്പാൻ പാലങ്ങളും നിരവധി കലുങ്കുകളും ചെറുപാലങ്ങളും വെള്ളത്തിനടിയിലായി. ആറളം വനത്തിലുണ്ടായ ഉരുള്‍പൊട്ടലിലാണ് ബാവലിപ്പുഴ കരകവിഞ്ഞ് പാലപ്പുഴ പാലത്തില്‍ വെള്ളം കയറിയത്. ഇതേതുടര്‍ന്ന് ഫാമിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. പാലവും അപകട ഭീഷണിയിലാണ്. മുഴക്കുന്ന് പൊലീസി​െൻറ നേതൃത്വത്തില്‍ പാലപ്പുഴ റോഡിൽ ഗതാഗതം നിയന്ത്രിച്ചു. കൊട്ടിയൂർ വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ ബാവലിപ്പുഴയിലെ വെള്ളം പാമ്പറപ്പാൻ പാലത്തിലും തലക്കാണി സ്കൂൾ പരിസരത്തെ പാലങ്ങളിലും കവിഞ്ഞൊഴുകിയതോടെ പ്രദേശവാസികൾ ദുരിതത്തിലായി. മഴ തുടരുന്നതിനാൽ പുഴയിലെ ജലവിതാനം ഉയർന്നനിലയിൽ തന്നെയാണുള്ളത്. ചീങ്കണ്ണിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് വളയംചാല്‍ വന്യജീവിസങ്കേത കവാടത്തിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് റവന്യൂവകുപ്പ് നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.