ശ്രീകണ്ഠപുരം: പയ്യാവൂർ, ഏരുവേശ്ശി പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മടമ്പം ഡാമിെൻറ 90 ശതമാനവും നിറഞ്ഞു. ഷട്ടറുകൾ പൂർണമായും ഉയർത്താത്തതിനാൽ ഇരുകരയിലുള്ള ജനങ്ങൾ ആശങ്കയിലാണ്. ഒരു മീറ്റർകൂടി ഷട്ടറുകൾ ഉയർത്താനുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ചെറുകിട ജലസേചന വകുപ്പ് അധികൃതർ ബുധനാഴ്ച എത്തിയെങ്കിലും സ്ഥലത്ത് െവെദ്യുതിവിതരണം നിലച്ചതുകൊണ്ട് ഷട്ടറുകൾ പൂർണമായും ഉയർത്താൻ സാധിച്ചില്ല. കനത്തമഴ തുടരുമ്പോഴും ഷട്ടറുകൾ പൂർണമായും തുറക്കാതിരുന്നാൽ ഡാമിെൻറ ഇരുവശങ്ങളിലൂടെയും വെള്ളമൊഴുകുമെന്ന് നാട്ടുകാർ പറയുന്നു. 12 ഷട്ടറുകളാണ് ഡാമിലുള്ളത്. മടമ്പത്തേക്കുള്ള പൊടിക്കളം, അലക്സ് നഗർ, റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ മടമ്പം ഒറ്റപ്പെട്ടനിലയിലാണ്. മടമ്പം-തുമ്പേനി റോഡും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.