ഇരിട്ടി: ബുധനാഴ്ചയുണ്ടായ ശക്തമായ മഴയെ തുടർന്ന് അയ്യൻകുന്ന് പഞ്ചായത്തിൽ എട്ടാം വാർഡ് എടപ്പുഴ, കീഴങ്ങാനം ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലും രണ്ടുപേരുടെ മരണവും നാടിനെ നടുക്കി. എടപ്പുഴ വട്ടംതൊട്ടിയിലെ ഷൈനിയും ഇവരുടെ ഭർതൃപിതാവ് തോമസുമാണ് മരിച്ചത്. സംഭവസമയത്ത് ഇരുവരും മാത്രമാണ് വീട്ടിനകത്ത് ഉണ്ടായിരുന്നത്. ബുധനാഴ്ച വൈകീട്ട് മൂന്നരമണിയോടെയാണ് ശക്തമായ മഴയും കാറ്റും പെയ്തിറങ്ങിയത്. സന്ധ്യയായതോടെ മഴ കനത്തു. ഇൗ സമയത്താണ് ഉരുൾപൊട്ടി വൻപാറകളും മണ്ണും ചളിയും തോമസിെൻറ കോൺക്രീറ്റ് വീടിന് മുകളിലേക്ക് ഒഴുകിയെത്തിയത്. കോൺക്രീറ്റ് കെട്ടിടം തകർന്നടിഞ്ഞതോടെ ഇരുവരും കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപെടുകയായിരുന്നു. വൻ ശബ്ദം കേട്ട് പരിസരവാസികൾ ഒാടിയെത്തുേമ്പാഴേക്കും വീട് പൂർണമായും തകർന്നടിഞ്ഞിരുന്നു. വീടിനടിയിൽ ആളുകൾ അകപ്പെട്ടിട്ടുണ്ടോയെന്ന സംശയം മാത്രമാണ് ആദ്യമുണ്ടായിരുന്നത്. എന്നാൽ, ഷൈനിയുടെ ഭർത്താവെത്തിയതോടെയാണ് പിതാവും ഭാര്യയും വീട്ടിലുണ്ടായിരുന്ന വിവരം നാട്ടുകാർ അറിഞ്ഞത്. ഇതോടെ ഇവർക്കായുള്ള തിരച്ചിൽ ആരംഭിച്ചു. ഫയർഫോഴ്സിലും പൊലീസിലും വിവരമറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ് അരമണിക്കൂറിനുള്ളിൽ സംഭവസ്ഥലത്തെത്തിയ, സ്റ്റേഷൻ മാസ്റ്റർ ജോൺസൺ പീറ്ററിെൻറ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിലേർെപ്പട്ടു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്, വീടിന് മുകളിൽ വീണ മണ്ണ് നീക്കിയ ശേഷമാണ് തോമസിനെയും ഷൈനിയെയും പുറത്തെടുക്കാൻ കഴിഞ്ഞത്. ഉടൻ ഇരുവരെയും ആശുപത്രിയിലേക്ക് െകാണ്ടുപോയി. എന്നാൽ, ആശുപത്രിയിലെത്തുംമുേമ്പ ഇരുവരും മരിച്ചിരുന്നു. വിവരമറിഞ്ഞ് നാടിെൻറ നാനാഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിനാളുകൾ സംഭവസ്ഥലത്തേക്കെത്തി. നിർധന കുടുംബത്തിനുണ്ടായ ദുരന്ത വിവരമറിഞ്ഞ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ, ജില്ല പഞ്ചായത്ത് അംഗം തോമസ് വർഗീസ്, പഞ്ചായത്ത് പ്രസിഡൻറ് ഷീബ സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗം െഎപ്പ് തുടങ്ങിയവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സാമൂഹിക പ്രവർത്തകരും സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.