വീരാജ്പേട്ട: മണ്ണിടിച്ചിലിൽ തകർന്നതിനാൽ രണ്ടരമാസമായി ഗതാഗതനിയന്ത്രണം തുടരുന്ന മാക്കൂട്ടം ചുരം റോഡ് സൂറത്കൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയറിങ്ങിലെ വിദഗ്ധസംഘം സന്ദർശിച്ചു. മികച്ച സാേങ്കതികവിദ്യ ഉപയോഗിച്ച് ഉയർന്ന ഗുണനിലവാരത്തിൽ പുനർനിർമിച്ചാൽ മാത്രമേ റോഡ് ഗതാഗതയോഗ്യമാവൂ എന്ന് സംഘം അഭിപ്രായപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് ഇതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് സംഘത്തലവൻ ഡോ. ശിവശങ്കർ നിർദേശിച്ചു. ചുരം റോഡിലെ ഹനുമാൻ ക്ഷേത്രം, വാട്ടക്കൊല്ലി, മേമന കൊല്ലി എന്നിവിടങ്ങളിലാണ് റോഡ് പാടേ തകർന്നത്. ബുധനാഴ്ച പുലർച്ച ഹനുമാൻ അമ്പലത്തിനരികെ റോഡിൽ മരം വീണ് രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഒാണം-ബക്രീദ് ദിവസങ്ങളിൽ നാട്ടിൽ പോകേണ്ട മലയാളികളെ ഗതാഗതനിയന്ത്രണം സാരമായി ബാധിക്കും. കുടകിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് 29ന്; പത്രികാസമർപ്പണം നാളെ മുതൽ വീരാജ്േപട്ട: കുടക് ജില്ലയിലെ മൂന്നു മുനിസിപ്പാലിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ് ആഗസ്റ്റ് 29ന് നടക്കും. സോമവാർപേട്ടയിലെ 11, കുശാൽനഗറിലെ 16, വീരാജ്പേട്ടയിലെ 18 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. സോമവാർപേട്ടയിൽ 5261, കുശാൽനഗറിൽ 11,599, വീരാജ്പേട്ടയിൽ 13,926 വോട്ടർമാരാണുള്ളത്. വെള്ളിയാഴ്ച മുതൽ 17വരെ പത്രികാസമർപ്പണം നടക്കും. ആഗസ്റ്റ് 20വരെയാണ് പിൻവലിക്കാനുള്ള സമയം. ഫലം സെപ്റ്റംബർ ഒന്നിന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ മൂന്നു മുനിസിപ്പാലിറ്റികളിലും രാഷ്ട്രീയനീക്കങ്ങളും ചരടുവലികളും തകൃതിയായി നടക്കുന്നു. സംസ്ഥാനഭരണം കൈയാളുന്ന ജനതാദൾ-കോൺഗ്രസ് പാർട്ടികൾ പരസ്പരം മത്സരിക്കും. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന രണ്ടു പാർട്ടികളുടെയും ഉന്നതതല യോഗത്തിനുശേഷമാണ് ധാരണ വേണ്ട എന്നു തീരുമാനിച്ചത്. ബി.ജെ.പി എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ ഉറപ്പിച്ചുകഴിഞ്ഞു. മൂന്നു മുനിസിപ്പാലിറ്റികളിലും ബി.ജെ.പി ശക്തമാണ്. ചെറുപാർട്ടികളായ എസ്.ഡി.പി.െഎ, ബി.എസ്.പി, വെൽഫെയർ പാർട്ടി എന്നിവയെ കൂടാതെ ഇടതുപാർട്ടികളായ സി.പി.എമ്മും സി.പി.െഎയും രംഗത്തുണ്ടാകും. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് മിക്ക പാർട്ടികളിലെ അണികളും ആവശ്യമുന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.