എമർജൻസി വാതിൽ എങ്ങനെ തുറക്കും സാർ.....?

ശ്രീകണ്ഠപുരം: കർശന നിയമം കടലാസിലുറങ്ങുമ്പോൾ ബസുകളിലെ എമർജൻസി വാതിൽ നോക്കുകുത്തിയായി. നിരവധി ബസ് ദുരന്തങ്ങളുടെ അനുഭവത്തിൽനിന്നാണ് വർഷങ്ങൾക്കുമുമ്പ് സർക്കാർ എമർജൻസി വാതിൽ സംവിധാനമൊരുക്കി ഉത്തരവിറക്കിയത്. ബസിൽ തീപിടിത്തവും മറ്റ് അപകടങ്ങളുമുണ്ടായാൽ പിൻഭാഗത്തെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാർക്ക് രക്ഷപ്പെടാനാവുന്ന വിധത്തിലാണ് തീരുമാനം. എന്നാൽ, വർഷങ്ങൾ കഴിയുമ്പോഴും എമർജൻസി വാതിൽ എന്ന് ബസുകളിൽ പിൻഭാഗത്ത് എഴുതിവെക്കുന്നതല്ലാതെ വാതിൽ ഒരുക്കാറില്ല. ബസുകളുടെ പിൻഭാഗത്ത് മുഴുവൻ സീറ്റും ഉറപ്പിച്ച് മുകളിലെ ചില്ലിനു പിറകിൽ രണ്ട് ഏണിപ്പടികളും കൂടി പിടിപ്പിക്കുന്നതിനാൽ എമർജൻസി വാതിൽ പ്രഹസനം മാത്രമായി മാറി. മോട്ടോർ വാഹന വകുപ്പി​െൻറ കെടുകാര്യസ്ഥത മുതലെടുത്താണ് ബസുകാർ എമർജൻസി വാതിൽ ഉപേക്ഷിച്ചത്. ദുരന്തങ്ങളുണ്ടാവുമ്പോഴെല്ലാം കർശന നടപടി പ്രഖ്യാപിക്കുന്നവർ നിലവിൽ എമർജൻസി വാതിലിനെ പറ്റി മിണ്ടാറില്ല. സ്വകാര്യ ബസുകളിലാണ് നിയമ ലംഘനം കൂടുതലെങ്കിലും ചില സർക്കാർ ബസുകളിലും സ്ഥിതി വ്യത്യസ്തമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.