ചെറുപുഴ: കണ്ണൂർ തെളിച്ചം പ്രകൃതി സഹവാസ കൂട്ടായ്മയും ജോസ്ഗിരിയിലെ പുകയൂന്നി നാചുറൽ ഫാം സൊസൈറ്റിയും ചേർന്ന് കൊട്ടത്തലച്ചി മലയിലേക്ക് മഴയാത്ര സംഘടിപ്പിച്ചു. മലമുകളിൽ പെയ്തിറങ്ങുന്ന മഴയെ അനുഭവിച്ചറിയാൻ നടത്തിയ യാത്രയിൽ വിദ്യാർഥികളടക്കം 130 ഓളംപേർ പങ്കെടുത്തു. തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ, പാലാവയൽ സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എൻ.എസ്.എസ് യൂനിറ്റുകളിലെ വിദ്യാർഥികളാണ് പങ്കെടുത്തത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുറാണി ജോർജ് യാത്ര ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ ഹരി ചക്കരക്കല്ല് അധ്യക്ഷത വഹിച്ചു. ജാഥാലീഡർ വി.സി. ബാലകൃഷ്ണൻ, സനൂപ് നരേന്ദ്രൻ, പി. സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. സീക്ക് ഡയറക്ടർ ടി.പി. പത്മനാഭൻ ക്ലാസെടുത്തു. ജോസ്ഗിരി മുക്കുഴിയിലെ പുകയൂന്നി ഫാമിൽനിന്ന് ആരംഭിച്ച യാത്രക്ക് താബോറിൽ നാട്ടുകാർ സ്വീകരണം നൽകി. കൊട്ടത്തലച്ചി മലയിൽ പഠന ക്ലാസും അനുഭവങ്ങൾ പങ്കുവെക്കലും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.