പയ്യന്നൂർ: കാരാട്ടുകാർക്ക് പുറത്തുകടക്കാൻ ഈ ചളിവെള്ളം താണ്ടണം. കുഞ്ഞിമംഗലം ശ്രീനാരായണ വിദ്യാഭവൻ-കാരാട്ട് കോട്ടം റോഡിെൻറ ദുരവസ്ഥയാണ് കാരണം. കണ്ടാൽ തോടെന്ന് തോന്നുന്ന വെള്ളക്കെട്ട് ഗ്രാമീണ റോഡാണ്. മുട്ടോളമെത്തുന്ന ചളിവെള്ളക്കെട്ട് നാട്ടുകാർക്ക് ദുരിതമാകുന്നു. മഴയൊന്നുപെയ്താൽ കാൽനടക്കാരുടെ അരയോളം ചളിവെള്ളം ഉയരും. നിരവധി കുടുംബങ്ങൾ താമസിക്കുന്ന കാരാട്ടെ ഈ റോഡിലൂടെയാണ് പ്രദേശവാസികൾ പുറത്തേക്ക് കടക്കുന്നത്. സ്കൂൾ വിദ്യാർഥികളടക്കം ചളിവെള്ളത്തിലൂടെയാണ് പോകുന്നത്. ഏഴിലോട് റോഡിൽനിന്ന് നീലിയാർ കോട്ടംവരെ ടാർ ചെയ്ത ഈ ചെമ്മൺ റോഡിെൻറ ശേഷിക്കുന്ന ഭാഗംകൂടി ടാറിങ് പൂർത്തിയാക്കി കുഞ്ഞിമംഗലം സ്കൂൾ ബസ് സ്റ്റോപ്പിലേക്കുള്ള വഴി യാത്രായോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഓവുചാൽ നിർമിച്ച് വെള്ളം ഒഴുകിപ്പോകാൻ വഴിയുണ്ടാക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.