ഷുഹൈബി​െൻറ ഘാതകരെ ജയിലിലടക്കുന്നതുവരെ പോരാട്ടം തുടരുമെന്ന്​ കെ. സുധാകരൻ

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊല ചെയ്ത മുഴുവൻ കൊലയാളികളെയും ഗൂഢാലോചന നടത്തിയവരെയും ജയിലിലടക്കുന്നതുവരെ വിശ്രമമില്ലാതെ കോൺഗ്രസ് പോരാടുമെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം കെ. സുധാകരൻ പറഞ്ഞു. ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എമ്മും പൊലീസും ഒത്തുകളിച്ച് തുടരന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചാൽ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പൊലീസി​െൻറ തെറ്റായ സമീപനങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഓർക്കണമെന്നും സുധാകരൻ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. ഷുഹൈബി​െൻറ മുഴുവൻ ഘാതകരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് എട്ടിന് രാവിലെ 10ന് സതീശൻ പാച്ചേനി ആരംഭിക്കുന്ന നിരാഹാര സമരം വിജയിപ്പിക്കുന്നതിന് വിവിധ നിയോജക മണ്ഡലത്തിലെ പാർട്ടി ഘടകങ്ങൾക്ക് ചുമതല വിഭജിച്ച് നൽകി. മട്ടന്നൂർ സി.ഐ ഓഫിസിലേക്ക് മാർച്ച് നടത്തിയതി​െൻറ പേരിൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത പൊലീസി​െൻറ നടപടിയിൽ യോഗം പ്രതിഷേധിച്ചു. നേതാക്കളായ എം. നാരായണൻകുട്ടി, മാർട്ടിൻ ജോർജ്, ചന്ദ്രൻ തില്ലങ്കേരി, എം.പി. ഉണ്ണികൃഷ്ണൻ, എം.പി. മുരളി, മമ്പറം ദിവാകരൻ, വി. സുരേന്ദ്രൻ, വി. രാധാകൃഷ്ണൻ, കെ. പ്രമോദ്, എൻ.പി. ശ്രീധരൻ, വി.വി. പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.