55 കോടി ഗ്രാമവികസന ഫണ്ട് വെട്ടിപ്പ്: ആറുപേർ അറസ്​റ്റിൽ

മംഗളൂരു: ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ഫണ്ടിൽനിന്ന് 55 കോടി രൂപ തട്ടിയെടുത്ത കേസിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് മാേനജർമാരുൾപ്പെടെ ആറുപേരെ സി.ഐ.ഡി പൊലീസ് സംഘം അറസ്റ്റ്ചെയ്തു. ഐ.ഒ.ബി കൊൾനാട് ശാഖ മാേനജർ ഷിജോ, കുളൈ ശാഖ മാേനജർ ഷെറിൻ, കർണാടക ഇൻഫ്രാസ്ട്രക്ചർ െഡവലപ്മ​െൻറ് ലിമിറ്റഡ് (കെ.ആർ.ഐ.ഡി.എൽ) വ്യാജ ഓഫിസർ ചമഞ്ഞ ബണ്ട്വാൾ സ്വദേശി അബ്ദുൽ സലാം, ഇടനിലക്കാരായ മുംെബെ സ്വദേശി അമിത് ദേവ്, ചെന്നൈ സ്വദേശി സുരേഷ്കുമാർ, മാണ്ട്യ സ്വദേശി ചെറി എന്നിവരാണ് അറസ്റ്റിലായത്. മുഖ്യസൂത്രധാരൻ പശ്ചിമ ബംഗാൾ സ്വദേശി മനു ബോള ഒളിവിലാണ്. കഴിഞ്ഞവർഷം ഒക്ടോബർ 24നും 30നുമിടയിലാണ് വെട്ടിപ്പ് നടന്നത്. ഐ.ഒ.ബി കുളൈ ശാഖയിലെ കെ.ആർ.ഐ.ഡി.എൽ അക്കൗണ്ടിൽനിന്ന് 24 ബിനാമി അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയായിരുന്നു. രണ്ട് ബാങ്ക് മാേനജർമാർ അബ്ദുൽ സലാമിനെ ഉപയോഗിച്ച് ഇതിന് വഴിതുറന്നു. ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നടപ്പാക്കാൻ ഫണ്ടില്ലാതെ പ്രതിസന്ധിയിലായ യഥാർഥ ഉദ്യോഗസ്ഥർ നൽകിയ പരാതിയാണ് തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. ലോക്കൽ പൊലീസ് ചുമത്തിയ കേസിൽ ഉദ്യോഗസ്ഥരും പ്രതികളായിരുന്നു. സർക്കാർ പിന്നീട് കേസ് സി.ഐ.ഡിക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.