ഓണം കൈത്തറിമേള ഉദ്ഘാടനം മൂന്നിന്

കണ്ണൂർ: കണ്ണൂർ കൈത്തറിമേളയുടെ ഉദ്ഘാടനം ആഗസ്റ്റ് മൂന്നിന് വൈകീട്ട് നാലിന് കണ്ണൂർ പൊലീസ് മൈതാനിയിൽ ഇ.പി. ജയരാജൻ എം.എൽ.എ നിർവഹിക്കും. കല്യാശ്ശേരി നിയോജകമണ്ഡലം എം.എൽ.എ ടി.വി. രാജേഷ് അധ്യക്ഷത വഹിക്കും. ജില്ല കലക്ടർ മിർ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തും. ജില്ല പൊലീസ് മേധാവി ശിവവിക്രം ആദ്യവിൽപന നടത്തും. കണ്ണൂർ ജില്ലയിലെയും മറ്റു ജില്ലകളിലെയും 47 കൈത്തറിസംഘങ്ങൾ കൂടാതെ ഹാൻവീവ്, ഹാൻടെക്സ് തുടങ്ങിയവയും മേളയിൽ പങ്കെടുക്കും. കൈത്തറി കുർത്ത, കൈത്തറി പ്രീമിയം ഷർട്ട്, കൈത്തറി സ്റ്റാൾ എന്നിവ മേളയുടെ പ്രത്യേകതയാണ്. മേള ആഗസ്റ്റ 24ന് സമാപിക്കും. മേളയിൽനിന്ന് വാങ്ങുന്ന തുണിത്തരങ്ങൾക്ക് 20 ശതമാനം ഗവ. റിബേറ്റും നിരവധി സമ്മാനങ്ങളും ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.