കണ്ണൂർ: കേന്ദ്ര ശുചിത്വ കുടിവെള്ളമന്ത്രാലയത്തിെൻറ സ്വച്ഛ് സർവേക്ഷൻ ഗ്രാമീൺ 2018 സർവേയുടെ ജില്ലതല ഉദ്ഘാടനവും ശിൽപശാലയും ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ജയബാലൻ നിർവഹിച്ചു. രാജ്യത്തെ എല്ലാ ജില്ലകളെയും ഗ്രാമപഞ്ചായത്തുകളിലെ വിവിധ ശുചിത്വഘടകങ്ങളുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര ഏജൻസിയിലൂടെ വിലയിരുത്തി റാങ്ക് നൽകുന്ന പദ്ധതിയാണ് സ്വച്ഛ് സർവേക്ഷൻ ഗ്രാമീൺ 2018. ആഗസ്റ്റ് ഒന്നു മുതൽ 31വരെയാണ് സർവേ നടക്കുന്നത്. സ്കൂളുകൾ, അംഗൻവാടികൾ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, ചന്തകൾ, പഞ്ചായത്തുകൾ തുടങ്ങിയ പൊതുയിടങ്ങളിലെ ശുചിത്വം, വൃത്തിയുടെ കാര്യത്തിൽ പൊതുജനങ്ങളുടെ കാഴ്ചപ്പാട്, സ്വച്ഛ് ഭാരത് മിഷൻ പദ്ധതി മെച്ചപ്പെടുത്തുന്നതിനായുള്ള നിർദേശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന ജില്ലതല സർവേയിലൂടെയാണ് റാങ്കിങ് നിർണയിക്കുക. ശുചിമുറികളുടെ ലഭ്യത, ഉപയോഗം, വൃത്തി, പൊതുയിടങ്ങളിലെ മാലിന്യങ്ങളുടെ സ്ഥിതി, വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ എന്നിവയും വിലയിരുത്തും. തെരഞ്ഞെടുക്കപ്പെടുന്ന ജില്ലകൾക്ക് ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ അവാർഡുകൾ നൽകും. സ്വച്ഛ് സർവേക്ഷനുമായി ബന്ധപ്പെട്ട േബ്രാഷർ കെ.പി. ജയബാലൻ ഹരിതകേരളം മിഷൻ ജില്ല കോഒാഡിനേറ്റർ ഇ.കെ. സോമശേഖരന് നൽകി പ്രകാശനം ചെയ്തു. ശുചിത്വമിഷൻ ജില്ല കോഒാഡിനേറ്റർ ടി.ജി. അഭിജിത്ത്, ദാരിദ്യ്ര ലഘൂകരണ വിഭാഗം േപ്രാജക്ട് ഡയറക്ടർ കെ.എം. രാമകൃഷ്ണൻ, േപ്രാഗ്രാം ഓഫിസർ സി. സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.