കണ്ണൂർ: ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അഴീക്കൽ ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ എട്ട്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശനം തുടങ്ങി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായി ഇപ്പോഴും പണമടച്ചുവരുന്ന കടൽ, ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ മക്കളായ ആൺകുട്ടികൾക്കാണ് പ്രവേശനം. മികച്ച ഹോസ്റ്റൽ സൗകര്യം, സൗജന്യ യൂനിഫോം, പാഠപുസ്തകം, മറ്റ് പഠനോപകരണങ്ങൾ, വിനോദയാത്ര, കൗൺസലിങ്, കരിയർ ഗൈഡൻസ് ക്ലാസ്, യോഗപരിശീലനം എന്നിവ ലഭിക്കും. അപേക്ഷാഫോറം സ്കൂളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ േമയ് 10നകം സ്കൂൾ ഓഫിസിൽ സമർപ്പിക്കണം. ഫോൺ: 0497 2770474. ...............................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.