കരാറുകാർക്കുള്ള ട്രഷറി നിയന്ത്രണം പിൻവലിക്കണം

കണ്ണൂർ: എൽ.എസ്.ജി.ഡി കരാറുകാർക്കുള്ള ട്രഷറി നിയന്ത്രണം ഉടൻ പിൻവലിക്കണമെന്ന് ഒാൾ കേരള ഗവ. േകാൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. ക്വാറി ഉൽപന്നങ്ങൾക്ക് സർക്കാർ വിലനിയന്ത്രണം ഏർപ്പെടുത്തുക, കരാറുകാർക്ക് ദ്രോഹകരമായ ഉത്തരവുകൾ പിൻവലിക്കുക, രണ്ടു കോടി രൂപവരെ വാർഷിക ടേൺഒാവറുള്ള കരാറുകാരെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. എ.കെ.ജി.സി.എ സംസ്ഥാന ഒാർഗനൈസിങ് സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് രാധെശ്യാം ഖണ്ഡേൽവാൾ അധ്യക്ഷത വഹിച്ചു. സജി മാത്യു, പി.പി. അബ്ദുറഹ്മാൻ, പി.വി. കുഞ്ഞിരാമൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.