കെ.എസ്​.ആർ.ടി.സി എം.ഡി കണ്ണൂർ ഡിപ്പോ സന്ദർശിച്ചു; അടിസ്ഥാന സൗകര്യങ്ങളില്ലാത്തത്​ എം.ഡിയുടെ ശ്രദ്ധയിൽപെടുത്തി

കണ്ണൂർ: കണ്ണൂരിൽനിന്ന് മിന്നൽപോലെ തിരുവനന്തപുരംവരെ കുതിക്കുന്ന സ്കാനിയ ബസ് കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും മികച്ച ലക്ഷ്വറി ബസുകളിലൊന്നാണ്. എന്നാൽ, ഇൗ ലക്ഷ്വറിയുടെ സുഖമൊന്നുമില്ലാതെ സ്കാനിയയുടെ ഡ്രൈവറും കണ്ടക്ടറും ബസി​െൻറ ലഗേജ് കാരിയറിനുള്ളിൽ തളർന്നുറങ്ങുന്ന ദൃശ്യമാണ് വ്യാഴാഴ്ച കണ്ണൂർ ഡിപ്പോ സന്ദർശിച്ച കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരി കണ്ടത്. സ്കാനിയ ബസി​െൻറ ഒരു ട്രിപ് കഴിഞ്ഞുവന്ന ജീവനക്കാർക്ക് അടുത്ത ട്രിപ്പിനുമുമ്പ് മികച്ച ഉറക്കവും വിശ്രമവും ആവശ്യമാണ്. എന്നാൽ, ഇതിനുള്ള സൗകര്യം ഡിപ്പോയിലില്ല. കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കുന്നതിനുള്ള നടപടികൾക്ക് പിന്തുണനൽകിയ ജീവനക്കാർക്ക് തിരിച്ച് ആവശ്യപ്പെടാനുണ്ടായിരുന്നത്, തീരെ ഒഴിവാക്കാനാവാത്ത ഇത്തരം ആവശ്യങ്ങളായിരുന്നു. ഉത്തരകേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് കണ്ണൂർ ഡിപ്പോയിലാണ്. പ്രതിദിനം 113 സർവിസുകളുമുണ്ട്. ഇത്രയും ബസുകളിലെ ജീവനക്കാർക്ക് അടുത്ത സർവിസിനു മുമ്പ് വിശ്രമിക്കുന്നതിന് ഇടമില്ല. റെസ്റ്റ് റൂം നിർമിക്കണമെന്ന് വർഷങ്ങളായി ആവശ്യമുയരുന്നതാണെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് ജീവനക്കാർ എം.ഡിയോട് സൂചിപ്പിച്ചു. പുതിയ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൽ റെസ്റ്റ് റൂം നിർമിക്കുന്നുണ്ട്. എന്നാൽ, കരാർ എടുത്തയാൾ ഇൗ കെട്ടിടം പൂർത്തിയാക്കാൻ തയാറായിട്ടില്ല. ഇതും എം.ഡി.യുടെ ശ്രദ്ധയിൽപെടുത്തി. കാൻറീൻ സൗകര്യമില്ലാത്തതും ജീവനക്കാർ ബോധിപ്പിച്ചു. പടിപടിയായി നടപടികൾ ഉണ്ടാവുമെന്ന് ഉറപ്പുനൽകിയാണ് തച്ചങ്കരി മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.