കണ്ണൂർ: കേരള ജല അതോറിറ്റിയുടെ അരുവിക്കരയിലെ കുപ്പിവെള്ള കമ്പനിക്കെതിരെ അഡീഷനൽ ചീഫ് സെക്രട്ടറി ഇറക്കിയ കത്ത് പിൻവലിച്ച് ഫാക്ടറി നിർമാണം ഉടൻ പൂർത്തിയാക്കി ചുരുങ്ങിയനിരക്കിൽ കുപ്പിവെള്ളം ജനങ്ങൾെക്കത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) ജില്ല ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കൊളച്ചേരി കുടിവെള്ളപദ്ധതി കാര്യക്ഷമമാക്കുന്നതിന് ജിക്ക പദ്ധതിയിൽനിന്ന് കുടിവെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. യൂനിയൻ സംസ്ഥാന സെക്രട്ടറി എസ്. രഞ്ചീവ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.വി. സഹദേവൻ അധ്യക്ഷത വഹിച്ചു. എം. തമ്പാൻ, കെ.ജി. മനോജ്കുമാർ, എം.കെ. വിനോദ്കുമാർ, എം. ശ്രീധരൻ, കെ.കെ. സുരേഷ്, എം. അശോകൻ, ടി. രമണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.