എം.വി.ആർ ജന്മദിനാഘോഷം അഞ്ചിന്​

കണ്ണൂര്‍: എം.വി.ആര്‍ സ്മൃതി ചാരിറ്റബിള്‍ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തില്‍ എം.വി.ആര്‍ ജന്മദിനാഘോഷം മേയ് അഞ്ചിന് നടത്തും. ഉച്ച 2.30ന് കണ്ണൂർ ചേംബർ ഹാളില്‍ ഇന്ത്യ: ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ സി.പി. ജോണ്‍, എം.എല്‍.എമാരായ സണ്ണി ജോസഫ്, കെ.എം. ഷാജി, മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ എം.എല്‍.എ എം. പ്രകാശൻ, പി.കെ. കൃഷ്ണദാസ് തുടങ്ങിയവര്‍ സംസാരിക്കും. എം.വി.ആറി​െൻറ ആത്മസുഹൃത്ത് സി.പി. ദാമോദരനെ ഫോക്‌ലോര്‍ അക്കാദമി മുൻ ചെയര്‍മാന്‍ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് ആദരിക്കും. വാര്‍ത്തസമ്മേളനത്തില്‍ ട്രസ്റ്റ് ചെയർമാൻ മാണിക്കര ഗോവിന്ദന്‍, സെക്രട്ടറി എം. ലക്ഷ്മണന്‍, പി.പി. ഭാസ്‌കരന്‍, സുധീഷ് കടന്നപ്പള്ളി എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.