​േമയ്ദിന കായികമേള

കണ്ണൂർ: സാർവദേശീയ തൊഴിലാളിദിനമായ േമയ് ഒന്നിന് ജില്ലയിലെ തൊഴിലാളികൾക്ക് സ്പോർട്സ് കൗൺസിലും തൊഴിൽവകുപ്പും കായികമേള നടത്തുന്നു. 100 മീറ്റർ, 200 മീറ്റർ ഓട്ടം, ലോങ്ജംപ്, ഷോട്ട് പുട്ട്, കമ്പവലി എന്നിവയാണ് മത്സര ഇനങ്ങൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായാണ് മത്സരം. ഇതരസംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക കമ്പവലിമത്സരം നടത്തും. ജില്ല കലക്ടർ മിർ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന തൊഴിൽസ്ഥാപനത്തിന് േട്രാഫിയും വിജയികൾക്ക് കാഷ് ൈപ്രസും ലഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഏപ്രിൽ 30ന് നാലിന് മുമ്പ് നേരിട്ടോ 04972700485 എന്ന നമ്പറിലോ രജിസ്റ്റർ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.