നിഹോൺ ഷോ​േട്ടാകാൻ ദേശീയ കരാ​​േട്ട: കേരളം ഒാവറോൾ ചാമ്പ്യന്മാർ

തലശ്ശേരി: തലശ്ശേരിയിൽ നടന്ന നിഹോൺ ഷോേട്ടാകാൻ ദേശീയ കരാേട്ട ചാമ്പ്യൻഷിപ്പിൽ 284 പോയേൻറാടെ കേരള ടീം ഒാവറോൾ ചാമ്പ്യന്മാരായി. 97േപായൻറുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനവും 93 പോയൻറുമായി കർണാടക മൂന്നാം സ്ഥാനവും നേടി. തലശ്ശേരി ജാപ്പനീസ് ബുഡോ കരാേട്ട സ്കൂൾ ഇൻറർനാഷനലി​െൻറയും നിഹോൺ ഷോേട്ടാകാൻ കരാേട്ട ഫെഡറേഷൻ കേരളയുടെയും ആഭിമുഖ്യത്തിൽ തലശ്ശേരി സ്പോർട്സ് അറീന ഇൻഡോർ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ് അരങ്ങേറിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പുരുഷ-വനിത വിഭാഗങ്ങളിലായി 200ഒാളം പേർ മത്സരത്തിൽ പെങ്കടുത്തു. നിേഹാൺ ഷോേട്ടാകാൻ കരാേട്ട ഫെഡറേഷൻ വേൾഡ് ചീഫ് ജപ്പാനിലെ ഷുേസക്കി ഷിഹാൻ പെംബാ തമാങ്ങി​െൻറ നേതൃത്വത്തിൽ വിനീത് ധാനു, അനിൽ മാലിക്, മിലൻ മാലി (മഹാരാഷ്ട്ര), രജീന്ദർ സിങ് (പഞ്ചാബ്), എസ്. പളനി (തമിഴ്നാട്), എസ്.കെ. സിൻഹ (അസം), ചന്ദ്രഭൻ യാദവ് (ബിഹാർ), അനിൽ കർക്കര (യു.പി), ഡോ. സുനിൽ (കർണാടക), രാജ് കുമാർ കൗർ, കെ.കെ. പ്രകാശ് കുമാർ, എൻ. രാജീവൻ (കേരള) എന്നിവർ മത്സരം നിയന്ത്രിച്ചു. ഒാവറോൾ ചാമ്പ്യന്മാർക്കുള്ള േട്രാഫി ഷുേസക്കി ഷിഹാൻ പെംബാ തമാങ്ങും റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ഗ്രാൻഡ് മാസ്റ്റർ എസ്.കെ. സിൻഹയും സമ്മാനിച്ചു. ഇൗ മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ നവംബറിൽ ദുബൈയിൽ നടക്കുന്ന വേൾഡ് നിഹോൺ ഷോേട്ടാകാൻ കരാേട്ട ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.