എസ്​.എസ്​.എ അധ്യാപകപരിശീലനം ഇന്ന്​ തുടങ്ങും

കണ്ണൂർ: കൂടുതൽമികവിലേക്ക് ഓരോ വിദ്യാലയവും ഓരോ ക്ലാസും ഓരോ കുട്ടിയും എന്ന ആശയത്തോടെ ഈ വർഷത്തെ അധ്യാപകപരിശീലനം ജില്ലയിലെ വിവിധകേന്ദ്രങ്ങളിൽ ബുധനാഴ്ച തുടങ്ങും. ജില്ലതല ഉദ്ഘാടനം രാവിലെ 9.30ന് ചാല ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിർവഹിക്കും. ൈപ്രമറി സ്കൂൾ അധ്യാപകർക്ക് എട്ടുദിവസത്തെ പരിശീലനമാണ് നൽകുക. ഗണിതം, പരിസരപഠനം, ഭാഷ എന്നീ വിഷയങ്ങളോടൊപ്പം അക്കാദമിക മാസ്റ്റർപ്ലാനി​െൻറ പ്രയോഗം, ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം, ഹരിതോത്സവം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയ പൊതുവിഷയങ്ങളിലുമാണ് പരിശീലനം. ഈ അധ്യയനവർഷം എൽ.പി, യു.പി ക്ലാസുകളിൽ ഇംഗ്ലീഷ് ഭാഷക്ക് മുമ്പെത്തക്കാൾ പ്രാധാന്യം നൽകിയിട്ടുണ്ട്. ഓരോ സ്കൂളിൽനിന്ന് ഇംഗ്ലീഷ് പഠിപ്പിക്കാൻ സന്നദ്ധരായ അധ്യാപകർക്ക് എട്ടു ദിവസത്തെ ഹലോ ഇംഗ്ലീഷ് പ്രത്യേക പരിശീലനം നൽകും. ഗണിതത്തിൽ പിന്നാക്കാവസ്ഥ മറികടക്കാനും പഠനം രസകരമാക്കുന്നതിനും നിരവധി പഠനോപകരണങ്ങളുടെ നിർമാണവും പ്രയോഗവും ഇത്തവണത്തെ പരിശീലനത്തി​െൻറ പ്രത്യേകതയാണ്. ശാസ്ത്രവിഷയത്തിൽ കുട്ടികൾക്ക് സ്വയം പരീക്ഷണങ്ങളിലേർപ്പെടാനുള്ള നിരവധി ഉപകരണങ്ങളുടെ നിർമാണവും പരിശീലനത്തിൽ നടക്കും. അറബി, ഉർദു, സംസ്കൃതം, ഹിന്ദി ഭാഷകളിലും എട്ടുദിവസത്തെ പരിശീലനം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.