ഇടതുഭരണത്തിൽ സ്ത്രീകൾ ഭീതിയിൽ -മഹിളാ മോർച്ച കണ്ണൂർ: ഇടതുപക്ഷം അധികാരത്തിലിരിക്കുേമ്പാൾ സ്ത്രീകൾ ഭീതിയിലാണെന്ന് മഹിളാ മോർച്ച ജില്ല പ്രസിഡൻറ് എൻ. രതി പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞദിവസം തലശ്ശേരിയിലെ മഹിളാ മോർച്ച മണ്ഡലം പ്രസിഡൻറിെൻറ വീട് ചുവപ്പ് പെയിൻറടിച്ച് വൃത്തികേടാക്കുകയും ജനൽകമ്പിയിൽ ഡി.വൈ.എഫ്.െഎ പതാക സ്ഥാപിക്കുകയും ചെയ്തത് പ്രതിഷേധാർഹമാണ്. ഇൗ സംഭവത്തിൽ ഉടൻ പ്രതികളെ പിടികൂടണം. പിണറായിസർക്കാർ അധികാരത്തിലെത്തിയശേഷം സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സംഭവം കൂടിവരുകയാണ്. വിദേശവനിതപോലും കൊല്ലെപ്പട്ടതും ഇതിനുദാഹരണമാണെന്ന് അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.