മഞ്ചേശ്വരം: നിർമാണപ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന വീട്ടിനകത്ത് തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഉപ്പള ബേക്കൂര്‍ അഗര്‍ത്തിമൂലയിലെ രുദ്ര ആചാര്യയുടെ മകൻ ഗിരീഷിനെയാണ് (43) ബേക്കൂര്‍ സ്‌കൂളിനടുത്ത് പഴയ പോസ്റ്റ്ഒാഫിസ് പരിസരത്തെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കല്ലുകെട്ട് മേസ്ത്രിയായ ഗിരീഷ് ശനിയാഴ്ച രാത്രി വീട്ടില്‍നിന്ന് സ്‌കൂട്ടറില്‍ പുറത്തേക്ക് പോയതായിരുന്നു. ഞായറാഴ്ച രാവിലെയാണ് കെട്ടിടത്തിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്‌കൂട്ടര്‍ വീട്ടിനുപുറത്ത് നിര്‍ത്തിയിട്ടനിലയിലായിരുന്നു. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: മഞ്ജുള. മക്കൾ: സോനു, മണി. gireesh death ksd
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.