മലബാര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളെയെല്ലാം ഒരു കുടക്കീഴിലാക്കും -മന്ത്രി തലശ്ശേരി: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ പുതുതായി നിർമിച്ച തന്ത്രിമഠം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വരുമാനം കൂടുതല്‍ ലഭിക്കുന്ന ക്ഷേത്രങ്ങളും ജീവനക്കാര്‍ക്ക് ശമ്പളംപോലും നല്‍കാന്‍ സാധിക്കാത്ത ക്ഷേത്രങ്ങളുമുണ്ട്. ക്ഷേത്രങ്ങളെല്ലാം ഒരു കുടക്കീഴിലാവുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രങ്ങളില്‍നിന്നും ലഭിക്കുന്ന വരുമാനം സര്‍ക്കാര്‍ മറ്റ് പലതിനും വിനിയോഗിക്കുന്നുവെന്ന ഒരാരോപണം നിലനില്‍ക്കുന്നുണ്ട്. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. 100 കോടി രൂപ ചെലവഴിച്ച് സര്‍ക്കാര്‍ സംസ്ഥാനത്ത് 37 ക്ഷേത്രങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് ഇടത്താവളങ്ങള്‍ നിർമിക്കുന്നുണ്ട്. ഇതില്‍ നാലുകോടി െചലവഴിച്ച് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലും ഇടത്താവളം നിർമിക്കും. ഇതിെൻറ പ്രാരംഭപ്രവര്‍ത്തനം മേയ് മാസത്തോടെ തുടങ്ങും. മലബാര്‍ ദേവസ്വം ബോര്‍ഡിെൻറ പരിഷ്‌കരണ നിയമം അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പുതുതായി നിർമിച്ച ഹൈമാസ്റ്റ് ലൈറ്റിെൻറ സ്വിച്ച്ഓണ്‍ കർമം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് ഒ.കെ. വാസു മാസ്റ്റര്‍ നിർവഹിച്ചു. മുന്‍ ബോര്‍ഡ് പ്രസിഡൻറുമാരായ അഡ്വ. കെ. ഗോപാലകൃഷ്ണന്‍, സജീവ് മാറോളി, നഗരസഭ ചെയര്‍മാന്‍ സി.കെ. രമേശന്‍, എക്‌സിക്യൂട്ടിവ് ഓഫിസര്‍ കെ. വേണു, എന്‍.കെ. പ്രദീപ് കുമാര്‍, സി. ബീന, കെ.കെ. മാരാര്‍, കൊളക്കോട്ട് ഗോപാലകൃഷ്ണന്‍, നഗരസഭാംഗങ്ങളായ കെ. വിനയരാജ്, എ.വി. ശൈലജ, എന്‍. രേഷ്മ, ഇ.കെ. ഗോപിനാഥ്, മുന്‍ ട്രസ്റ്റി കെ. രമേശന്‍ മാസ്റ്റര്‍, വി. രമ, പി.കെ. ആശ, കെ.സി. ജയപ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.