പൂര്‍വവിദ്യാർഥി സംഗമം

തലശ്ശേരി: ചൊക്ലി നിടുമ്പ്രം കാരാറത്ത് യു.പി സ്‌കൂള്‍ പൂര്‍വവിദ്യാർഥി സംഗമം 'ഒരുവട്ടം കൂടി' ഏപ്രില്‍ 14, 21, 29 തീയതികളില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് ആറിന് ആഘോഷപരിപാടികളുടെ ഉദ്ഘാടനം പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ഇ. കുഞ്ഞബ്ദുല്ല നിര്‍വഹിക്കും. തുടര്‍ന്ന് പൂര്‍വവിദ്യാർഥികളുടെ ഗാനമേളയും മിമിക്രിയും മറ്റു കലാപരിപാടികളും അരങ്ങേറും. 25ന് വൈകീട്ട് ആറിന് ചരട് കുത്തി കോല്‍ക്കളി, ഒപ്പന, നാടകം തുടങ്ങിയ പരിപാടികൾ അരങ്ങേറും. 29 ന് രാവിലെ 10ന് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് ഒരു വട്ടം കൂടി പരിപാടി. തുടര്‍ന്ന് ഗുരുവന്ദനം, ഓർമ പുതുക്കൽ, സുവനീര്‍ പ്രകാശനം, മെഗാതിരുവാതിര, മെഗാഷോ പരിപാടികളും ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ പി. അജീന്ദ്രന്‍, കണ്‍വീനര്‍ ഷിജു പുതുശ്ശേരി, ഹെഡ്മിസ്ട്രസ് നേത്രാവതി, മാനേജര്‍ കെ.വി. സത്യനാഥ്, പി.ടി.എ പ്രസിഡൻറ് സുഗതന്‍ മാട്ടാന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.