കാറ്റും മഴയും: വ്യാപക നാശനഷ്​ടം

ഇരിട്ടി: കനത്ത മഴയിലും കാറ്റിലും നടുവനാട് കോട്ടൂർഞാലിൽ വീടി​െൻറ മേൽക്കൂര തകർന്നു. കോട്ടൂർഞാലിലെ മുരുകേശ​െൻറ വീടി​െൻറ ഓടും പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് നിർമിച്ച മേൽക്കൂരയുമാണ് പൂർണമായും കാറ്റിൽ പാറിപ്പോയത്. ഇരിട്ടി നഗരസഭ ചെയർമാൻ പി.പി. അശോകൻ വീട് സന്ദർശിച്ചു. കൂരൻമുക്കിലെ അക്കരാൽ ഫാത്തിമയുട വീടി​െൻറ മുകളിൽ മരംവീണ് വീട് ഭാഗികമായി തകർന്നു. കാറാട് നസീമയുടെ വീടി​െൻറ മുകൾ ഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റ് കാറ്റിൽ പാറിപ്പോയി. കൂരൻമുക്ക്, എളമ്പ ഭാഗങ്ങളിൽ കാറ്റിൽ വ്യാപകമായ കൃഷി നാശവുമുണ്ടായി. വൈദ്യുതി ബന്ധവും താറുമാറായി. പുന്നാട്, മാമ്പറം, കണ്ണിരിട്ടി മേഖലകളിൽ വ്യാപകമായ കൃഷിനാശമുണ്ടായി. നിരവധി കർഷകരുടെ റബർ, വാഴ, മരച്ചീനി എന്നിവ കാറ്റിൽ നശിച്ചു. പുന്നാട് കുനിക്കരി വീട്ടിൽ ദാമോദരൻ, പി. സുരേന്ദ്രൻ, പി. പ്രകാശൻ എന്നിവരുടെ കുലച്ച നേന്ത്രവാഴത്തോട്ടം, മാമ്പറം കായപ്പനച്ചയിലെ ബാബുവി​െൻറ റബർമരം, കണ്ണിരിട്ടിയിലെ ഹനീഫ, മുസ്തഫ എന്നിവരുടെ റബർ എന്നിവയാണ് നശിച്ചത്. കണ്ണിരിട്ടിയിലെ കാപ്പാടൻ മാധവിയുടെ വീടി​െൻറ മുകളിൽ തെങ്ങുവീണ് ഭാഗികമായി തകർന്നു. നഗരസഭ റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.