അർഹതപ്പെട്ട എല്ലാവർക്കും പട്ടയം നൽകും -മന്ത്രി ഇ. ചന്ദ്രശേഖരൻ ഇരിക്കൂർ: സംസ്ഥാനത്തെ എല്ലാ ലക്ഷംവീടുകളിൽ നിലവിലുള്ള എല്ലാ ഇരട്ടവീടുകളും സർക്കാറിെൻറ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒറ്റവീടുകളാക്കി മാറ്റുമെന്നും അർഹതപ്പെട്ട എല്ലാവർക്കും പട്ടയം നൽകുമെന്നും സംസ്ഥാന റവന്യൂ- ഭവനനിർമാണ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഇരിക്കൂർ ഗ്രാമപഞ്ചായത്തും കേരള റവന്യൂവകുപ്പുംചേർന്ന് സിദ്ദീഖ് നഗർ ലക്ഷംവീട് കോളനി പട്ടയവിതരണ മേള ഉദ്ഘാടനവും പട്ടയവിതരണവും ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി. ജോസഫ് എം.എൽ.എ അധ്യക്ഷതവഹിച്ചു. തഹസിൽദാർ എം. മുരളി റിപ്പോർട്ട് അവതരിപ്പിച്ചു. കലക്ടർ മിർ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. എ.ഡി.എം എം. മുഹമ്മദ് യൂസുഫ്, െഡപ്യൂട്ടി കലക്ടർ സി.എം. ഗോപിനാഥൻ, പി.കെ. സരസ്വതി, വി. അബ്ദുൽ ഖാദർ, കെ.ടി. അനസ്, സി.വി.എൻ. യാസർ, എം. പ്രദീപ്കുമാർ, സി.കെ. നാരായണൻ, സി.കെ. മുഹമ്മദ്, പി. മുനീറുദ്ദീൻ, എം. ബാബുരാജ്, പി.വി. ബാലൻ, പി.കെ. ശംസുദ്ദീൻ, കെ. ജനാർദനൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. സഫീറ ടീച്ചർ സ്വാഗതവും ടി.പി. ഫാത്തിമ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.