ഇരിട്ടി: കാക്കയങ്ങാട് ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം നടന്നുവെന്ന അപവാദ പ്രചാരണം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി യോഗം ആവശ്യപ്പെട്ടു. വിഷു ആഘോഷത്തിന് കരുതിയിരുന്ന പടക്കത്തിന് കമ്പിത്തിരി കത്തിച്ചപ്പോള്‍ തീപടര്‍ന്ന് പടക്കങ്ങള്‍ കൂട്ടത്തോടെ പൊട്ടി യുവാവിന് പരിക്കേല്‍ക്കുകയും വീടിന് നിസ്സാര കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സ്ഥലം സന്ദര്‍ശിച്ച പൊലീസിന് ഉള്‍പ്പെടെ യാഥാര്‍ഥ്യം മനസ്സിലായി. എന്നാല്‍, രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ചിലര്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഔചിത്യമല്ല. ഇത് സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ കരുതിക്കൂട്ടിയുള്ള ശ്രമത്തിെൻറ ഭാഗമാണെന്നും ബി.ജെ.പി മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. പ്രസിഡൻറ് വി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. രാമദാസ് എടക്കാനം, എന്‍.വി. ഗിരീഷ്, ആര്‍.പി. പത്മനാഭന്‍, ജയന്‍ നാൽപാടി, കെ.കെ. ഉമേശന്‍, എം. വിനീത, യു.വി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.