വർഗീയ ഫാഷിസ്റ്റുകളെ താഴെയിറക്കാൻ മതേതര പാർട്ടികൾ യോജിക്കണം - -പ്രഫ. എ.പി. അബ്ദുൽ വഹാബ് ഇരിക്കൂർ: ലോക മനഃസാക്ഷിയെപ്പോലും നാണംകെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ബി.ജെ.പി സർക്കാറിെൻറ തണലിൽ ഇന്ത്യയിൽ ഓരോ ദിവസവും അരങ്ങേറുന്നതെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ് പറഞ്ഞു. വർഗീയ ഫാഷിസ്റ്റുകളെ ഭരണതലത്തിൽനിന്ന് താഴെയിറക്കാൻ മതേതര പാർട്ടികൾ യോജിക്കേണ്ട കാലമായി. സംസ്ഥാന- ദേശീയ പാർട്ടികൾ ഇത്തരത്തിൽ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കൂറിൽ ഐ.എൻ.എൽ സംസ്ഥാനനേതാക്കൾക്ക് നൽകിയ സ്വീകരണയോഗം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു ന്യൂനപക്ഷ കമീഷൻ സംസ്ഥാന ചെയർമാൻകൂടിയായ അദ്ദേഹം. പി. ഹുസൈൻ ഹാജി അധ്യക്ഷതവഹിച്ചു. സംസ്ഥാന ട്രഷറർ ബി. ഹംസ ഹാജി, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, െഎ.എം.സി.സി ദുബൈ പ്രസിഡൻറ് കുഞ്ഞാബുട്ടി, എ. ഖാദർ, ജില്ല നേതാക്കളായ മുഹമ്മദ് പുറക്കാട്ട്, താജുദ്ദീൻ മട്ടന്നൂർ, ഡി. മുനീർ, വി. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. മടവൂർ അബ്ദുൽ ഖാദർ സ്വാഗതവും എൻ.പി. അബ്ദുറഹീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.