വിഷുവിനെ വരവേൽക്കാൻ കണി വെള്ളരി

ഇരിട്ടി: എത്തി. ഉൾനാടൻ ഗ്രാമീണ മേഖലയിൽ ആദ്യം വിളവെടുത്ത വെള്ളരിയാണ് വിഷു വിപണിയിൽ വിൽപനക്കെത്തിയത്. വിഷു ദിവസം കണിയൊരുക്കുന്നതിന് മഞ്ഞ നിറത്തിലുള്ള വെള്ളരിക്ക് പ്രാധാന്യം ഏറെയാണ്. ജൈവ കൃഷിക്ക് സ്വീകാര്യത വർധിച്ചതോടെ മറ്റ് പച്ചക്കറികൾക്കൊപ്പം വ്യാപകമായ രീതിയിലാണ് ഇക്കുറി വെള്ളരി കൃഷിചെയ്തത്. ഉൾനാടൻ ഗ്രാമീണ മേഖലയിൽ ആദ്യം വിളവെടുത്ത കണിവെള്ളരിയാണ് വിഷുവിപണിയിൽ വിൽപനക്ക് എത്തിച്ചിരിക്കുന്നത്. കിലോക്ക് 23 രൂപ നിരക്കിലാണ് വിൽപന നടത്തുന്നത്. കണിവെള്ളരിക്ക് ആവശ്യക്കാരേറെയാണെന്ന് കച്ചവടക്കാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.