കത്​വ സംഭവം രാജ്യം എവിടെയെത്തിയെന്നത​ി​െൻറ തെളിവ്​ ^െഎ.എൻ.എൽ

കത്വ സംഭവം രാജ്യം എവിടെയെത്തിയെന്നതി​െൻറ തെളിവ് -െഎ.എൻ.എൽ കണ്ണൂർ: ഇന്ത്യ പോലൊരു രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാടത്തമാണ് ബി.ജെ.പി ഭരണത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ പറഞ്ഞു. കത്വയിൽ എട്ടുവയസ്സുകാരി ആസിഫബാനു എന്ന കുരുന്നിനെ ദേവാലയത്തിനകത്ത് തടങ്കലിലിട്ട് എട്ടുപേർ ദിവസങ്ങളോളം ബലാത്സംഘം ചെയ്ത് കൊന്നുതള്ളിയ സംഭവം രാജ്യം എവിടെയെത്തി നിൽക്കുന്നുവെന്നതി​െൻറ തെളിവാണ്. ബി.ജെ.പി എം.എൽ.എയാണ് ഉന്നാവോയിലെ 17കാരിയെ ബലാത്സംഘം ചെയ്തത്. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന മുഴുവൻ മനുഷ്യരും ഇത്തരം ക്രൂരതകൾക്കെതിരെ രംഗത്തുവരണം. െഎ.എൻ.എല്ലി​െൻറ ആഭിമുഖ്യത്തിൽ ശനിയാഴ്ച ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.