കേളകം: ആറളം ഫാമിൽ വേട്ടക്കിരയായ മാനിെൻറ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. ഫാമിലെ ഒമ്പതാം നമ്പർ ബ്ലോക്കിലാണ് കഴിഞ്ഞദിവസം കൂറ്റൻ മാനിെൻറ തലയടക്കമുള്ള ശരീരഭാഗങ്ങൾ വനപാലകസംഘം കണ്ടെത്തിയത്. നായാട്ടുസംഘം കെണിവെച്ച് പിടിച്ചശേഷം അവശിഷ്ടങ്ങൾ കുഴിച്ചുമൂടുകയായിരുന്നുവെന്നു കരുതുന്നു. ഈ മാനിന് ഏകദേശം 80 കി.യോളം തൂക്കംവരുമെന്നാണ് വനംവകുപ്പിെൻറ വിശദീകരണം. സംഭവം നായാട്ടാണെന്ന് ബോധ്യപ്പെട്ടതോടെ ഇതിനു പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനപാലകർ. കൊട്ടിയൂർ ഫോറസ്റ്റർ വിനുവിെൻറ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. മുമ്പും ആറളം ഫാമിെൻറ വിവിധ ഭാഗങ്ങളിൽ വന്യജീവി വേട്ട സംബന്ധിച്ച കേസുകളുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.