പരിയാരം ഏറ്റെടുക്കൽ വിഷുക്കൈനീട്ടം -പി. ജയരാജൻ പയ്യന്നൂർ: സർക്കാറിെൻറ വിഷുക്കൈനീട്ടമാണ് പരിയാരം മെഡിക്കൽ കോളജ് ഏറ്റെടുത്തുകൊണ്ടുള്ള തീരുമാനമെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ. മെഡിക്കൽ കോളജ് ഏറ്റെടുത്ത സർക്കാറിന് അഭിവാദ്യമർപ്പിച്ച് സി.പി.എം മാടായി ഏരിയകമ്മിറ്റി പരിയാരത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് സർക്കാറിനെതിരെ സമരം നടത്തിയ ചില ഈർക്കിൽ സംഘടനകളുണ്ട്. അവരിപ്പോൾ കീഴാറ്റൂർ സമരത്തിെൻറ പിറകെയാണ്. പരിസ്ഥിതി നശിപ്പിക്കുന്നുവെന്നു പറഞ്ഞ് വികസനത്തിനെതിരെ സമരം നടത്തുന്ന ഇവർക്ക് ചില പത്രങ്ങളും ചാനലുകളുമാണ് ഒത്താശ ചെയ്യുന്നത്. തീവ്രവാദ ശക്തികളാണ് കീഴാറ്റൂർ സമരത്തിന് നേതൃത്വം നൽകുന്നതെന്നും ജയരാജൻ പറഞ്ഞു. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.വി. ജയരാജൻ, മെഡിക്കൽ കോളജ് ചെയർമാൻ ശേഖരൻ മിനിയോട്, എം.ഡി കെ. രവി, പി.പി. ദാമോദരൻ, കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളജ് ഏറ്റെടുത്ത സർക്കാറിനെ അഭിനന്ദിച്ച് സി.പി.എം പരിയാരത്ത് നടത്തിയ പ്രകടനം പരിയാരത്ത് സി.പി.എം പൊതുയോഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.