കാൽപന്തുകളിയുടെ ആരവത്തിൽ പുതിയങ്ങാടി

പഴയങ്ങാടി: പുതിയങ്ങാടി കാൽപന്തുകളിയുടെ ആരവത്തിലാണ്. മൂന്നു വർഷങ്ങൾക്ക് മുമ്പാണ് പുതിയങ്ങാടിയിൽ സി.എച്ച്‌. മുഹമ്മദ്‌ കോയ ചാരിറ്റബ്ൾ സൊസൈറ്റി സെവൻസ്‌ ഫുട്ബാൾ ടൂർണമ​െൻറിന് തുടക്കമിട്ടത്‌. ലൈബീരിയൻ താരം ആൽബിൻ അടക്കം ബൂട്ടണിയുന്ന ടൂർണമ​െൻറിൽ 30ലധികം വിദേശതാരങ്ങൾ ഇത്തവണ കളത്തിലിറങ്ങി. ഘാന, ലൈബീരിയ, നൈജീരിയ, സുഡാൻ എന്നിവിടങ്ങളിൽനിന്നുള്ള മിന്നും താരങ്ങളും ബൂട്ടണിയും. ചെന്നൈ ഐ.എസ്‌.എൽ താരം മുഹമ്മദ്‌ റാഫി, മുംബൈ ഐ.എസ്‌.എൽ താരം ആസിഫ്‌, കർണാടകയുടെ സന്തോഷ്‌ ട്രോഫി താരവും പുതിയങ്ങടി സ്വദേശിയുമായ ഡോ. ഫയാസ്‌, സന്തോഷ്‌ ട്രോഫി താരം കെ.പി. രാഹുൽ എന്നിവരും കളത്തിലിറങ്ങും. ക്വാർട്ടർ ഫൈനൽ, സെമി മത്സരങ്ങൾക്കുശേഷം 27നാണ് ഫൈനൽ. 4000ത്തിലധികം കളിപ്രേമികളാണ് ദിവസവും കളികാണാനെത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.